പഞ്ചാബ്: മതഗ്രന്ഥങ്ങളെ നിന്ദിച്ചാല്‍ ജീവപര്യന്തം തടവ്ശിക്ഷ ലഭിക്കുന്ന നിയമപരിഷ്‌ക്കരണവുമായി പഞ്ചാബ് സര്‍ക്കാര്‍. ഗുരുഗ്രന്ഥ് സാഹിബിനെ നിന്ദിച്ചാല്‍ ജീവപര്യന്തം തടവുശിക്ഷ എന്ന ബിജെപി അകാലിദളിന്റെ നിയമം പിന്‍വലിച്ചാണ് എല്ലാ മതഗ്രന്ഥങ്ങളെയും ഉള്‍പ്പെടുത്തി നിയമം പരിഷ്‌ക്കരിച്ചത്.
The Cabinet today decided on amendments to IPC to make sacrilege of all religious texts punishable with life imprisonment. We will place the Bill in the Vidhan Sabha for approval. I stand firmly committed to preserve communal harmony in the State. pic.twitter.com/0Bm8150IH1
— Capt.Amarinder Singh (@capt_amarinder) August 21, 2018
സംസ്ഥാന മന്ത്രിസഭാ യോഗം ഐപിസി നിയമം പരിഷ്‌ക്കരിക്കുന്നതിന് അംഗീകാരം നല്‍കിയെന്നും ഇത് ബില്ലായി ഇനി ‘വിദാന്‍ സഭ’യില്‍ അവതരിപ്പിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കുന്നതായിരിക്കും. സെക്ഷന്‍ 295 എഎ യാണ് ഇന്ത്യന്‍ പീനല്‍ കോഡിലേക്ക് പഞ്ചാബ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നത്.