രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടു; പഞ്ചാബ് ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ്

അമൃത്സര്‍: പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ബല്‍ബീര്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം നടന്ന കര്‍ഷക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ബല്‍ബീര്‍ സിംഗ് പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Top