പഞ്ചാബ് : അമൃത്സര്‍, ബെറ്റാല, താന്‍താരണ്‍ എന്നീ ജില്ലകളില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 104 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ നിര്‍മാണ വസ്തുക്കള്‍ പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. താന്‍താരണില്‍ മാത്രം 80 പേര്‍ മരിച്ചു. അമൃത്സറിലും ഗുരുദാസ്പൂറിലും 14 പേരും മരിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.