മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിക്കെതിരായി പഞ്ചാബ് നാഷണല്‍ ബാങ്ക് വിദേശത്തും നിയമനടപടികള്‍ ശക്തമാക്കുന്നു. നീരവ് മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
നീരവ് മോദിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലുള്ള കമ്പനികള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക് അവിടെയും നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോങ്കോങിലെ ആസ്തികള്‍ പിടിച്ചെടുക്കുന്നതിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 13,000 കോടിയാണ് തട്ടിയെടുത്തിരിക്കുന്നത്. ചില ബാങ്ക് ഉദ്ദ്യോഗസ്ഥരുടെ സഹായത്തോടെ 2011 മാര്‍ച്ച് മുതല്‍ നടത്തിവന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് വന്നത്.