ന്യൂഡല്‍ഹി:പഞ്ചാബില്‍ വൈക്കോല്‍ വയലില്‍ കൂട്ടിയിട്ട് കത്തിയ്ക്കുന്നത് ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചാഴ്ചകളായി വയലില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വലിയ അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും 5 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ഷകരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, നട്ടുച്ചയ്ക്ക് പോലും ‘കത്തിയ്ക്കല്‍’ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത വിളയ്ക്ക് വിത്തു പാകേണ്ട സമയമായെന്നും കത്തിയ്ക്കുകയാല്ലാതെ കറ്റകള്‍ മാറ്റാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിയണ്രങ്ങളെക്കുറിച്ചും നിരോധനങ്ങളെക്കുറിച്ചും ഇവര്‍ക്കറിയില്ല. എല്ലാവരും പാടത്തെ കുറ്റികള്‍ കത്തിക്കുകയാണ് പതിവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കത്തി അമരുന്ന ാേഗതമ്പ് പാടങ്ങള്‍ ലുധിയാനയിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍, ചില ഭാഗങ്ങളില്‍ വിളപ്പെടുപ്പ് ഇനിയും സാധ്യമാകാനുണ്ട്. 30-40 ശതമാനം വരെ കൃഷിയിടങ്ങളിലെ വിളവെടുപ്പ് നടക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആകെ മലിനീകരണത്തിന്റെ വെറും 11 ശതമാനം മാത്രമല്ലേ കാര്‍ഷിക മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നത് വഴി ഉണ്ടാകുന്നത് എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്!.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ പ്രക്രിയ 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് കാര്‍ഷിക സെക്രട്ടറിയുടെ വാദം. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ഇത്തവണ 24,000 മെഷീനുകള്‍ വിതരണം ചെയ്തിരുന്നു. ബാതിന്ദ, മന്‍സ, ബാര്‍നാല ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം ഇത്തരത്തിലുള്ള മലിനീകരണം ഉണ്ടാകുന്നത്.
ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് നവംബര്‍ 1 വരെ 21,013 കത്തിയ്ക്കല്‍ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. എന്നാല്‍, ഒക്ടോബര്‍ 22 ആയപ്പോഴേയ്ക്കും ഇത് 2,500 ആയി കുറഞ്ഞു. പഞ്ചാബി മുഖ്യമന്ത്രി അമരേന്ദര്‍ സിംഗിന്റെ ജില്ലയില്‍ തന്നെ 2017 കേസുകളള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,666 കേസുകളിലായി പിഴ ചുമത്തിയത് 47.72 ലക്ഷം രൂപയാണ്. ഇതില്‍ 12 ലക്ഷത്തോളം അടച്ചു കഴിഞ്ഞു.
91 സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നടന്നിരുന്നു. വയ്‌ക്കോലുകളില്‍ നിന്നും ബയോഗ്യാസ് നിര്‍മ്മാണം സാധ്യമാകും എന്ന ആശയം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമായിട്ടില്ല.