ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു

മുംബൈ: പൂനെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു. ദീപ്തി കാലെയാണ് മരിച്ചത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒന്നിലധികം കേസുകളില്‍ പ്രതിയായ ഇവരെ ഈ മാസം ആദ്യമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി പൂനെ കോടതിയില്‍ അഭിഭാഷകയായി പരിശീലനം നടത്തി വരികയായിരുന്നു.

 

Top