മലയാളികളുടെ പ്രിയ നടന് ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണിമയുടേയും മക്കളാണ് പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയും. ഈ താരപുത്രിമാര്‍ക്ക് ആരാധകരേറെയാണ്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്.
ലോക് ഡൗണായതിനാല്‍ അച്ഛനെ മൊട്ടയടിച്ചതിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈസ്റ്റര്‍ ദിനത്തില്‍ നക്ഷത്ര ഉണ്ടാക്കിയ കേക്കാണ് വൈറലാകുന്നത്.
റെയിന്‍ബോ കേക്കാണ് നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര ഉണ്ടാക്കിയത്. കേക്കിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുടുംബത്തിലെല്ലാവരും ചേര്‍ന്ന് ഈസ്റ്റര്‍ ആശംസിക്കുന്നുവെന്നും പൂര്‍ണിമ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് കേക്കിന് കീഴില്‍ കമന്റുകളുമായി എത്തിയത്.
പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും അടുത്ത സുഹൃത്തായ നിലുഫറും കമന്റുമായി എത്തിയിരുന്നു. തനിക്ക് ഈ കേക്ക് ടേസ്റ്റ് ചെയ്തു നോക്കണമെന്നായിരുന്നു കമന്റ്, നച്ചുവിന് സ്നേഹമെന്നും അവര്‍ കുറിച്ചിരുന്നു. നിലുവിന് മറുപടിയുമായി പൂര്‍ണിമയും എത്തിയിരുന്നു. ഇവരുടെ സംഭാഷണത്തെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
സുപ്രിയ മേനോനും നച്ചുവിന്റെ കേക്കിന് കമന്റുമായി എത്തിയിരുന്നു. തനിക്കായി ഒരു കഷണം മാറ്റിവെക്കണമെന്നും കാണുമ്പോള്‍ത്തന്നെ അറിയാം ഇത് ടേസ്റ്റുണ്ടെന്നുമായിരുന്നു സുപ്രിയയുടെ കമന്റ്.
തീര്‍ച്ചയായും താന്‍് ഒരു കഷണം മാറ്റിവെക്കുമെന്ന മറുപടിയാണ് പൂര്‍ണിമ നല്‍കിയത്. നേരത്തെ അലംകൃതയും സുപ്രിയയും ഇന്ദ്രജിത്തിന്റെ ഫ്ളാറ്റിലേക്ക് എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നച്ചുവിനൊപ്പം ചിത്രം വരക്കുന്ന അലംകൃതയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു.
ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ പൃഥ്വിരാജ് ജോര്‍ദാനിലാണ് ഉള്ളത്. താടിക്കാരന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നും സുപ്രിയ പറഞ്ഞിരുന്നു.