വമ്പൻ കലക്‌ഷനിൽ ‘പുഷ്പ’; വൈകാതെ 200 കോടി ക്ലബ്ബിലേക്ക്

ഗോള കലക്‌ഷനിൽ 173 കോടി വാരിക്കൂട്ടി ‘പുഷ്പ’. ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

കേരളത്തിൽ നിന്നും രണ്ടര കോടിയും തമിഴ്നാട്ടിൽ നിന്നും മൂന്നര കോടിയുമാണ് ചിത്രത്തിന്റെ ആദ്യ ദിന കലക്‌ഷൻ. മൂന്നാം ദിവസം മഹാരാഷ്ട്രയിൽ നിന്നും 12 കോടിയാണ് കലക്‌ഷൻ.

ഹഹദ് ഫാസിലിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ’യിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Top