പുതുച്ചേരി: പുതുച്ചേരി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കടുത്ത വിഷമുള്ള പാമ്പിനെ കണ്ടെത്തി. തുടർന്ന് ലോഞ്ചിലെ മുറിയിലുണ്ടായിരുന്ന എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനെ പുറത്തേക്കു മാറ്റി.
അണലി ഇനത്തിൽ പെട്ട പാമ്പിനെയാണ് ലോഞ്ചിൽ കണ്ടെത്തിയത്. എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മൊഹാപത്രയാണ് ആദ്യം പാമ്പി നെ കണ്ടത്.
ആറടിയോളം നീളമുള്ള പാമ്പ് ലോഞ്ചിലെ ഒരു കൗച്ചിനടിയിൽ കിടക്കുകയായിരുന്നു. തുടർന്ന് ചെയർമാൻ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വിമാനത്താവളത്തിലെ ഒരു ജീവനക്കാരിയും ഒരു പൊലീസ് കോണ്‍സ്റ്റബിളും ചേർന്ന് പാമ്പിനെ പിടികൂടി മുറിയിൽ നിന്നു പുറത്താക്കുകയുമായിരുന്നു.