ചെന്നെ: പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. 13 നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ധാരണയായി. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെയാണ് രാജി വെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു.
നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാരായണ സ്വാമിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവാണ് നമശിവായം. തെക്കന്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ അതൃപ്തനായിരുന്നു.