പുതുപ്പള്ളിയിൽ മത്സരം കടുക്കുന്നു, ജെയ്ക്കിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികളിൽ ഒരു വിഭാഗവും രംഗത്ത്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയ്ക്ക് പി തോമസ് മികച്ച വിജയം നേടുമെന്ന് മണ്ഡലത്തിലെ തൊഴിലുറപ്പ് പ്രവർത്തകർ. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ജയ്ക്ക് പി തോമസിന്റെ വിജയ സാധ്യതയെ കുറിച്ച് പ്രവർത്തകർ ഒരേ സ്വരത്തിൽ പ്രതീക്ഷ പങ്കുവെച്ചത്. വികസനമാണ് പുതുപ്പള്ളിയിൽ ചർച്ച ചെയ്യുപ്പെടുന്ന വിഷയമെന്നും അത് ജയ്ക്കിന് അനുകൂലമായ വിധി എഴുത്തിന് കാരണമാകുമെന്ന് അവർ പറഞ്ഞു.

മണ്ഡലത്തിൽ പ്രവർത്തിച്ച പരിചയവും ജനങളുടെ ഇടയിൽ നിന്നുള്ള പ്രവർത്തനവുമാണ് ജയ്ക്കിന് അനുകൂലമായ ഘടകങ്ങളായി തൊഴിലാളികൾ ചൂണ്ടിക്കാട്ടിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെക്കുറിച്ച് അറിയാൻ തുടങ്ങിയതെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ ജയ്ക്ക് പി തോമസിന്റെ പ്രവർത്തന പരിചയവും അദ്ദേഹത്തിന് മുതൽ കൂട്ടാകുമെന്നും തൊഴിലാളികൾ പറഞ്ഞു.

സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും തൊഴിലുറപ്പ് പ്രവർത്തകർ പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനത്തിൽ പൂർണ തൃപ്‌തരാണെന്നും, അത് തുടരണമെന്നാണ് ആഗ്രഹമെന്നും തൊഴിലാളികൾ വ്യക്തമാക്കി (അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ കാണുക )

Top