ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽനട്ട് ഇളകിയ സംഭവം; റീച്ച് കൂട്ടാൻ ഉണ്ടാക്കിയ വിവാദമെന്ന് ഡി.വൈ.എഫ്.ഐ

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ ‘വീൽനട്ട്’ അഴിച്ചുമാറ്റൽ നാടകത്തിന് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും പുതുപ്പള്ളിയിലെ പ്രധാന പ്രവർത്തകയുമായ പാർവതി രഞ്ജൻ. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ഇത്തരമൊരു ആരോപണം പാർവതി ഉന്നയിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ കോൺഗ്രസ്സുകാരുടെ സ്ഥിരം പൊടികൈകൾ ആണ്. ‘റീച്ച്’കൂട്ടുക എന്നാതാണ് കോൺഗ്രസ് ഇത്തരം പ്രവർത്തികളിലൂടെ ലക്ഷ്യമിടുന്നതെന്നും പാർവതി ആരോപിച്ചു. ഇതിനെ ജനങ്ങൾ നിസ്സാരമായി തള്ളിക്കളയുമെന്നും അവർ പറഞ്ഞു.

കിടങ്ങൂരിൽ അടക്കം യുഡിഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ജനം കണ്ടതാണെന്നും, അവർക്ക് കോൺഗ്രെസ്സിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പാർവതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനോട് കോൺഗ്രസിന് കൂറില്ല. ബിജെപിക്ക് എതിരെ ഒരക്ഷരം മിണ്ടാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അധികാരം മാത്രമാണ് കോൺഗ്രസ്സ് ലക്‌ഷ്യം. ഇത്തരം കോൺഗ്രസ് സമീപനങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം തെരെഞ്ഞുടുപ്പിൽ ഉണ്ടാകുമെന്നും പാർവതി പറഞ്ഞു.

പുതുപ്പള്ളിയിൽ ജനങ്ങൾക്ക് ആവശ്യമായ വികസനമോ പുരോഗതിയെ മണ്ഡലത്തിലില്ലെന്ന് പാർവതി ആരോപിച്ചു. വികസനാമാണ് ജനങ്ങൾ ഈ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്ന വിഷയം. ജനങ്ങൾ മാറി ചിന്തിച്ചു എന്നതിന്റെ തെളിവാണ് പുതുപ്പള്ളിയടക്കം ആറു പഞ്ചായത്തുകളിൽ ഭരണം ഇടതുപക്ഷത്തിന് തിരിച്ച് പിടിക്കാൻ കഴിഞ്ഞത്. ആ വിശ്വാസം ഈ തെരഞ്ഞെടുപ്പിലും ജനങ്ങൾ പ്രകടിപ്പിക്കുമെന്നും ജയ്ക്ക് പി തോമസ് ജയിക്കും എന്നതിൽ തർക്കമില്ലെന്നും പാർവതി രഞ്ജൻ പറഞ്ഞു (അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ കാണുക )

Top