പുതുവൈപ്പിനിലെ ഐഒസി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുംവരെ സമരമെന്ന് സമരസമിതി

കൊച്ചി: പുതുവൈപ്പ് ഐഒസി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി.

സമരക്കാരെ തല്ലിച്ചതച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. സമരത്തില്‍ സമീപ പഞ്ചായത്തുകളെ കൂടി അണിനിരത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

Top