കൊച്ചി: പുതുവൈപ്പ് ഐഒസി ടെര്‍മിനലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതി.
ഹൈക്കോടതി ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സംഗമം. പുതുവൈപ്പ് സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.
പദ്ധതി നടപ്പാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പുതുവൈപ്പ്, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ആളുകളും പ്രമുഖരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും. സമരക്കാരെ മര്‍ദിച്ച യതീഷ് ചന്ദ്രയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.