കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള പരാതിയില്‍ മുന്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശകമ്മീഷന് മുന്നില്‍ ഹാജരായി.
സമരക്കാരുടെ പരാതി കമ്മീഷന്‍ ഇന്ന് പരിഗണിക്കും. കൊച്ചി കലക്ടറേറ്റ് ഹാളിലാണ് സിറ്റിങ്.
എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഈ മാസം 16നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം നടന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്‍ മനു സി മാത്യു നല്‍കിയ പരാതിയിലാണ് നടപടി.