പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം

കൊച്ചി: പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷാവസ്ഥ.

പ്ലാന്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരത്തിനെത്തിയ സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സമരക്കാരേയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ടെര്‍മിനലിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും നാട്ടുകാര്‍ ഉയര്‍ത്തിയത്. പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും തകിടം മറിക്കുമെന്ന ആരേപണവുമുണ്ട്.

ഇന്ത്യയിലെ നാലാമത്തേയും ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേയും എല്‍.എന്‍.ജി ടെര്‍മിനലാണ് പുതുവൈപ്പില്‍ സ്ഥാപിതമായത്. 4200 കോടി രൂപയുടെ പദ്ധതിയാണിത്.

Top