മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തിരുവനന്തപുരത്തേക്കില്ല ;ഐഒസി വിരുദ്ധ സമരസമിതി

കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയുമായി ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തേക്കില്ലന്ന് ഐഒസി വിരുദ്ധ സമരസമിതി.

ചര്‍ച്ച കൊച്ചിയിലാണെങ്കില്‍ പങ്കെടുക്കാമെന്നും സമരസമിതി അറിയിച്ചു. തീവ്രവാദ സാന്നിധ്യം എന്ന ആരോപണം ജനകീയസമരം തകര്‍ക്കാനാണെന്നും ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുന്നവരെ ശക്തമായ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

പുതുവൈപ്പില്‍ ഞായറാഴ്ച രാവിലെ മുതല്‍ നടന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്‌ളാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവൈപ്പില്‍ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.

Top