Putin and Erdogan seek to restore Russia-Turkey ties

ഹാങ്ഷൂ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കൂടിക്കാഴ്ച നടത്തി.

ജി 20 ഉച്ചകോടിക്ക് ചൈനയിലെത്തിയപ്പോഴാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്ന് കൂടിക്കാഴ്ചയില്‍ പുടിന്‍ പറഞ്ഞു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് റഷ്യ തുര്‍ക്കി നേതാക്കളുടെ കൂടിക്കാഴ്ച. റഷ്യന്‍ ജെറ്റ് വിമാനം തുര്‍ക്കി വെടിവെച്ചിട്ടെന്നാരോപിച്ച് റഷ്യ തുര്‍ക്കിയിലേക്കുളള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് സര്‍വീസുകള്‍ റഷ്യ പുനരാരംഭിച്ചത്. വിമാനസര്‍വീസുകളുടെ വിലക്ക് തുര്‍ക്കിയുടെ ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. റഷ്യതുര്‍ക്കി ശീതസമരത്തിന് കഴിഞ്ഞ ജൂലൈയിലാണ് അയവ് വന്നുതുടങ്ങിയത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്ന് കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരായ തുര്‍ക്കിയുടെ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്ത പുടിന്‍ അട്ടിമറി അതിജീവിച്ച് ഭരണം നിലനിര്‍ത്തിയതിന് ഉറുദുഗാനെ പ്രശംസിക്കാനും മറന്നില്ല.

Top