ആഴത്തിലുള്ള സഹകരണ ചര്‍ച്ചയില്‍ ചേര്‍ന്ന് പുടിനും കിമ്മും

വ്‌ലാഡിവോസ്റ്റോക്ക്: റഷ്യയുടെ ഹൈപ്പര്‍സോണിക് ‘കിന്‍സാല്‍’ മിസൈലുകളും തന്ത്രപ്രധാനമായ ബോംബറുകളും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണിച്ചതായി ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ കിഴക്കന്‍ പ്രിമോര്‍സ്‌കി മേഖലയില്‍ എത്തിയ കിമ്മിനെ കണ്ട ഷോയ്ഗു, തന്ത്രപ്രധാനമായ മൂന്ന് (Tu-160, Tu-95, Tu-22M3) ബോംബറുകള്‍ കാണിച്ചു. പാശ്ചാത്യ ഉപരോധത്തിന്റെ കീഴിലുള്ള റഷ്യന്‍ ഫൈറ്റര്‍ ജെറ്റ് ഫാക്റ്ററി പരിശോധിച്ച ശേഷം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സൈനിക കാര്യങ്ങളും ഉക്രെയ്‌നിലെ യുദ്ധവും ആഴത്തിലുള്ള സഹകരണവും കിം ചര്‍ച്ച ചെയ്തു.

റഷ്യ നിയമങ്ങള്‍ ഒന്നും ലംഘിക്കാന്‍ പോകുന്നില്ലെന്നും എന്നാല്‍ ഉത്തരകൊറിയയുമായുള്ള ബന്ധം വികസിപ്പിച്ചെടുക്കുമെന്നും പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈനിക വിഷയങ്ങളിലോ മറ്റേതെങ്കിലും വിഷയങ്ങളിലോ കിമ്മിന്റെ സന്ദര്‍ശന വേളയില്‍ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

Top