റഷ്യന്‍ സൈനികര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷ, നിയമത്തില്‍ ഒപ്പ് വച്ച് പുടിന്‍

മോസ്‌കോ: റഷ്യന്‍ സൈനികര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുന്ന നിയമത്തില്‍ ഒപ്പ് വച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍.

യുക്രൈനില്‍ റഷ്യന്‍ സൈനികര്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തെ കുറിച്ച് പല രീതികളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് നടപടി. ഇത് വിദേശികള്‍ക്കും ബാധകമാകുമെന്നാണ് റിപ്പോര്‍ട്ട്.

സൈന്യത്തെ കുറിച്ചുള്ളത് തെറ്റായ വാര്‍ത്തകളാണെന്ന് അറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ നിയമ നിര്‍മാണത്തിലൂടെ വ്യാജവാര്‍ത്തകളുടെ വ്യാപ്തിയും കണ്ടന്റുകളിലെ സ്വഭാവവുമനുസരിച്ച് ജയില്‍ ശിക്ഷയുടെ കാലാവധിയും പിഴത്തുകയുടെ വലിപ്പവും മാറിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ പ്രതിക്ക് 15 വര്‍ഷം വരെ ജയില്‍ശിക്ഷയും ലഭിക്കാം.

Top