മോസ്‌കോ: അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാടുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. അമേരിക്കയുടെ പ്രകോപനം സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കും. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.
അമേരിക്കയുടെ ആക്രമണം രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമെന്നും സിറിയയിലെ മനുഷ്യദുരിതം വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.