ന്യൂയോര്‍ക്ക്: റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്റെ രണ്ട് പെണ്‍മക്കള്‍ അടക്കമുള്ളഅടുത്ത ബന്ധുക്കള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ കുടുംബത്തിനും, പ്രമുഖ യുഎസ് ബാങ്കുകള്‍ അടക്കം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി.
യുക്രൈന്‍ തലസ്ഥാനമായ കൈവിനടുത്തുള്ള ബുച്ചയില്‍ റഷ്യ കൂട്ടക്കൊല നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടപടി.
പുടിന്റെ പെണ്‍മക്കളായ കാറ്റെറിന വ്ളാഡിമിറോവ്ന ടിഖോനോവ, മരിയ വ്ളാഡിമിറോവ്ന വോറന്‍ത്സോവ എന്നിവര്‍ക്കാണ് ഇപ്പോള്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുടിന്റെ പ്രായപൂര്‍ത്തിയായ മക്കളായതിനാല്‍, ഇവരുടെ സ്വത്തും സ്വത്തിലുമുള്ള എല്ലാ അവകാശങ്ങളും തടഞ്ഞതായി യുഎസ് വ്യക്തമാക്കി.
റഷ്യന്‍ സര്‍ക്കാറിന്റെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ടെക് എക്‌സിക്യൂട്ടീവാണ് ടിഖോനോവയെ അമേരിക്ക പറയുന്നത്. അതേ സമയം റഷ്യന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ജനിതക ഗവേഷണങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന ജനിതക ഗവേഷകയാണ് വോറോണ്‍സോവ എന്നാണ് യുഎസ് പറയുന്നത്. ഇവര്‍ പുടിന്റെ പല സ്വത്തുക്കളും കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.