തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ചോദിച്ചതില്‍ അപാകതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജി.പി പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സെക്രട്ടറി തന്നെ അതൃപ്തി അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി വന്നതില്‍ തെറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പരവൂര്‍ ദുരന്തത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാറിനെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു നളിനി നെറ്റോ റിപ്പോര്‍ട്ട് ്. ഇതില്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു.