അനാവശ്യ അവസരത്തില്‍ ഒരിക്കലും ഹസാര്‍ഡ് വാണിംഗ് സിഗ്നലല്‍ ലൈറ്റ് ഇടരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. മഴ / മഞ്ഞ് സമയങ്ങളില്‍, ജംഗ്ഷനില്‍ നേരെ പോവാന്‍ തുടങ്ങിയ സമയങ്ങളില്‍ ഹസാര്‍ഡ് വാണിംഗ് ലൈറ്റുകള്‍ ഉപയോഗിക്കരുത്.
വാഹനം യാന്ത്രിക തകരാര്‍ സംഭവിച്ചോ, ടയര്‍ മാറ്റിയിടാനോ, അപകടത്തില്‍ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിര്‍ത്തിയിടേണ്ടി വന്നാല്‍.ഈ സമയത്ത് വാണിംഗ് ട്രൈആംഗിളും റോഡില്‍ വെക്കണം.
എന്തെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ വാഹനം റോഡില്‍ ഓടിക്കാന്‍ സാധിക്കാതെ നിര്‍ത്തിയിടേണ്ടി വന്നാല്‍ യാന്ത്രിക തകരാര്‍ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോള്‍ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെയും) ഹസാര്‍ഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തില്‍ ഹസാര്‍ഡ് വാണിംഗ് സിഗ്‌നല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് പിഴ അടയ്ക്കേണ്ടി വരുന്ന ഒരു ട്രാഫിക് നിയമ ലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നുണ്ട്.