puttingal accident officials clean chit

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം.

ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഡിജിപി നിയമോപദേശം തേടിയത്.

ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ കേസിലെ പ്രതികള്‍ക്ക് അത് അനുകൂല ഘടകമാകുമെന്നുമാണ് നിയമോപദേശം.

ബോധപൂര്‍വ്വം അട്ടിമറിക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കാണാനാകില്ല. ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്കെതിരെ നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.

Top