കൊല്ലം: നാടിനെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് പരാതി.
ഇത് സംബന്ധിച്ച് എസ്.പിമാരുടെയും ഡിവൈ.എസ്.പിമാരുടെയും സംഘടനയായ പൊലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പൊലീസ് പരാതി ഉന്നയിക്കുന്നത്.
വെടിക്കെട്ടിന് അനുമതി നല്‍കിയതിനെ ചൊല്ലി പൊലീസും ജില്ലാ ഭരണകൂടവും തമ്മില്‍ തുടക്കം മുതല്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.