Puttingal-temple-fire- tragedy

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയില്ല.

പരിഗണന വിഷയങ്ങളില്‍ (ടേംസ് ഓഫ് റഫറന്‍സ്) തീരുമാനമാകാത്തതിനാലാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തത്.

വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചത്.

കമ്മീഷന്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ പറഞ്ഞു.

ആറ് മാസം കാലാവധി നിശ്ചയിച്ച് രൂപീകരിച്ച കമ്മീഷനാണ് ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തത്.

കമ്മീഷന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം കൂടിയാണ് ബാക്കിയുള്ളത്.

അന്വേഷണം കടലാസില്‍ മാത്രമാണുള്ളത്. സര്‍ക്കാരിനെ പല തവണ സമീപിച്ചുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 10ന് ആണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടമുണ്ടായത്. നൂറിലധികം പേര്‍ക്ക് ജീവന്‍ പൊലിഞ്ഞ ദുരന്തം അന്വേഷിക്കാന്‍ ഏപ്രില്‍ 21ന് ആണ് സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിച്ചത്.

Top