തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കുമെന്ന് അന്‍വറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതിയില്‍

highcourt

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കുമെന്ന് ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയെ അറിയിച്ചു. തടയണ പൊളിക്കുന്ന ജോലികള്‍ നടക്കുകയാണെന്ന് പി വി അന്‍വറും കേരളസര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

അടുത്ത ആഴ്ച വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും. പി വി അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച് നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം മുപ്പതിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു. പി വി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇത് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top