നിലബൂര്‍ :പി.വി.അന്‍വര്‍ എംഎല്‍എ ഭൂപരിധിനിയമം ലംഘിച്ചതായി വിവരാവകാശരേഖ.
207.84 ഏക്കര്‍ ഭൂമിയാണ് എംഎല്‍എയുടെ കൈവശമുള്ളത്. പരിധി 15 ഏക്കര്‍ മാത്രമാണ്. ഈ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നും വിവരാവകാശരേഖയില്‍ പറയുന്നു.
എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കിനോട് ചേര്‍ന്ന ചീങ്കണ്ണിപ്പാറയില്‍ സംയുക്ത ഉദ്യോഗസ്ഥസംഘം ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.
റവന്യു, വനം, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ചീങ്കണ്ണിപ്പാറയില്‍ നിര്‍മ്മിച്ച തടയിണയും റോപ് വേയും അടക്കമുള്ളവയാണ് പരിശോധിച്ചത്.
വിവിധ വകുപ്പുകള്‍ നേരത്തെ നടത്തിയ പരിശോധന റിപ്പോര്‍ട്ടുകള്‍ തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും പരിശോധന നടത്തിയതെന്ന് ആര്‍ഡിഒ കെ അജീഷ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ഡിഎഫ്ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.