പൊന്നാനി: പിവി അന്‍വറിന് മറുപടിയുമായി സിപിഐ രംഗത്ത്. സിപിഐ ആവും വിധത്തില്‍ തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും ഇത് തുടരുകയാണെന്നുമുള്ള അന്‍വറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സിപിഐ രംഗത്തെത്തിയിരിക്കുന്നത്.
സിപിഐ ലീഗിനൊപ്പമായിരുന്നു എന്ന ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. സിപിഐ നേതാക്കളും ജില്ലാ ഘടകവും പരമാവധി ഉപദ്രവിച്ചു. മലപ്പുറത്ത് സിപിഐയും മുസ്ലിം ലീഗും ഒന്നാണെന്നുമായിരുന്നു അന്‍വര്‍ ആരോപണം ഉന്നയിച്ചത്.
‘ അവന്‍വറേ.. നിന്റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ… ഞങ്ങള്‍ ഇടതുപക്ഷമായത്,നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ്. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.’ ഫേസ്ബുക്ക് പേജിലൂടെ അന്‍വറിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.