മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തിയതി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് 11ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തിരിച്ചു വരുന്ന വിവരം എംഎല്‍എ അറിയിച്ചത്.
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അന്‍വറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
രണ്ട് മാസങ്ങളായി പി വി അന്‍വര്‍ എംഎല് തന്റെ മണ്ഡലമായ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഒടുവില്‍ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി. താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം.