മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ച് ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണം അനധികൃതമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായുള്ള രേഖകള്‍ പുറത്ത്.
പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന് മുന്നില്‍ മലപ്പുറം ജില്ലാകലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ട് തിങ്കളാഴ്ച കമ്മീഷന്‍ പരിഗണിക്കും.
റിപ്പോര്‍ട്ട് പ്രകാരം തടയണ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ കണ്ടെത്തിയിട്ടുണ്ട്.
എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണോയെന്നത് സംബന്ധിച്ചുള്ള അന്വേഷണം കലക്ടറുടെ നിര്‍ദേശ പ്രകാരം തുടരുന്നതിന് ഇടയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതിന് എതിരെ ആദിവാസികള്‍ പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്രകമ്മീഷന് പരാതി നല്‍കിയിരുന്നു.