ലോക ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരം പി വി സിന്ധു രണ്ടാം റാങ്കില്‍

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണിന്റെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ വനിതാ സിംഗിള്‍സ് താരം പിവി സിന്ധു രണ്ടാം റാങ്കിലെത്തി. മാസങ്ങളോളമായി മൂന്നാം റാങ്കിലായിരുന്നു സിന്ധു. ഇത് രണ്ടാം തവണയാണ് സിന്ധു രണ്ടാം റാങ്കിലെത്തുന്നത്. തായ്‌വാന്‍ താരം തായ് സു യിങ് ആണ് ഒന്നാം റാങ്കില്‍.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജാപ്പനീസ് താരം അകാനെ യമാഗൂച്ചി മൂന്നാം സ്ഥാനത്തെത്തി. സ്‌പെയിനിന്റെ കരോളിന മാരിന്‍ ആണ് നാലാമത്. സൈന നെഹ്‌വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതാം റാങ്കിലെത്തിയിട്ടുണ്ട്. ഡെന്മാര്‍ക്ക് ഓപ്പണില്‍ ഫൈനലിലെത്തിയതാണ് സൈനയുടെ റാങ്കിങ്ങില്‍ മാറ്റമുണ്ടാക്കിയത്.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ആറാം സ്ഥാനം നിലനിര്‍ത്തി. ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ഒന്നാം റാങ്കില്‍. ഇന്ത്യന്‍താരം സമീര്‍ വര്‍മ അഞ്ചുസ്ഥാനം മെച്ചപ്പെടുത്തി പതിനെട്ടിലെത്തി.

Top