ഹൈദരാബാദ്: ഒളിംപിക്സ് മെഡല്‍ ജേതാവ് ഇന്ത്യയുടെ പി. വി. സിന്ധുവിന് ഈ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമായേക്കുമെന്ന് സൂചന. പരിക്കാണ് സിന്ധുവിന് തിരിച്ചടിയായതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ സിന്ധു ഇന്ത്യക്കായി സ്വര്‍ണം നേടി മികച്ച ഫോമിലായിരുന്നു.
എന്നാല്‍ പരിക്കോടെയാണ് താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനല്‍ കളിച്ചതെന്ന് മത്സരശേഷം സിന്ധു വെളിപ്പെടുത്തിയിരുന്നു. പരിക്ക് വഷളാവാതിരിക്കാനായി ഈ മാസം 21മുതല്‍ 28 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സിന്ധു പിന്‍മാറിയേക്കുമെന്ന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.