തായ്‌ലന്‍ഡ് ഓപ്പണ്‍; ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി

pv sindu

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ നാലാം സീഡ് നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ ഫൈനലില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ വിജയം. സ്‌കോര്‍: 21-15, 21-18.

തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഒക്കുഹാര ഒരു അവസരം പോലും നല്‍കാതെയാണ് 21-15ന് ഗെയിം സ്വന്തമാക്കിയത്. ഒക്കുഹാരയുടെ ആക്രമണത്തിനു മുന്നില്‍ പലപ്പോഴും സിന്ധു പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു.

Top