ദുബായ്:ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിന് ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തുടക്കം.ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു ജയിച്ചുകയറിയത്.ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരിയായ ജപ്പാന്‍ താരത്തിനെതിരെ 12 ാം റാങ്കിലുള്ള സിന്ധുവിന്റെ ജയം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു. സ്‌കോര്‍: 1221, 218, 2115.
ചൈനയുടെ സണ്‍ യുവിനെയാണ് സൈന രണ്ടാം മത്സരത്തില്‍ നേരിടേണ്ടത്. ഒളിമ്പിക്‌സില്‍ സിന്ധുവിനെ നേരിട്ട ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിനും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടു ഗ്രൂപ്പുകളിലായി എട്ടു താരങ്ങളാണ് സൂപ്പര്‍ സീരീസ് ഫൈനല്‍സില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്ന് സിന്ധു മാത്രമാണുള്ളത്.
അടുത്തിടെ ചൈന സൂപ്പര്‍ സീരീസ് കിരീടം നേടുകയും ഹോങ്കോങ്ങ് ഓപ്പണില്‍ റണ്ണറപ്പാകുകയും ചെയ്ത സിന്ധുവിന് ലോക സൂപ്പര്‍ സീരീസില്‍ ഏറെ സാധ്യതകളാണുള്ളത്.