ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്കാന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശുപാർശ.
ഇന്ത്യൻ ബാഡ്മിന്റണിന് നൽകിയ മഹത്തായ സംഭാവനകളും, കൊറിയൻ ഓപ്പണ്‍ സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റണ്‍ താരം എന്ന റെക്കോർഡുമാണ് സിന്ധുവിനെ പദ്മഭൂഷൺ പുരസ്കാരത്തിന്റെ നാമനിർദേശത്തിന് അർഹയാക്കിയത്.
ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സിന്ധു സ്വന്തമാക്കിയത്.