പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കന്‍ താരമായ ബെയ്വന് സാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി വി സിന്ധു. സ്കോര്‍ 21-17, 21-18. മത്സരം 34 മിനിറ്റ് നീണ്ടുനിന്നു. ജാപ്പനീസ് താരം സയാക സാറ്റോ ആണ് സിന്ധുവിന്റെ അടുത്ത എതിരാളി.
ഡെന്മാര്ക്ക് ഓപ്പണില്‍ സൈന നെഹ്വാള് ഫൈനലിലെത്തിയപ്പോള്‍ ബെയ്വന് സാങ്ങിനോട് 17-21, 21-16, 18-21 എന്ന സ്കോറിനാണ് സിന്ധു ആദ്യ റൗണ്ടില്‍ തോറ്റത്. ഫ്രഞ്ച് ഓപ്പണിലൂടെ താരത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.