അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം പ്യാര്‍ പ്രേം കാതല്‍ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ഈലന്‍ ആണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ സന്ദീപ് സിങുമായി ചേര്‍ന്നാണ് അദ്ദേഹം ചിത്രം നിര്‍മ്മിക്കുന്നത്.
ഹരീഷ് കല്യാണും റെയ്‌സ വില്‍സണുമാണ് ചിത്രത്തില്‍ പ്രണയ ജോഡികളായി എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രമാണ് പ്യാര്‍ പ്രേം കാതല്‍. വൈഎസ്ആര്‍ ഫിലിംസും കെ പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. രേഖ, ആനന്ദ് ബാബു, പാണ്ഡ്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.