ഹരീഷ് കല്യാണും റെയ്‌സ വില്‍സണും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പ്രണയ ചിത്രമാണ് പ്യാര്‍ പ്രേം കാതല്‍. ചിത്രം ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് റിലീസ് തിയതി വീണ്ടും ആഗസ്റ്റ് 10ലേക്ക് മാറ്റി. കമല്‍ഹാസന്റെ വിശ്വരൂപം 2 ആഗസ്റ്റ് 10ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ടാണ് ആദ്യം പ്യാര്‍ പ്രേം കാതലിന്റെ റിലീസ് ആഗസ്റ്റ് 9ലേക്ക് മാറ്റിയിരുന്നത്.
പ്യാര്‍ പ്രേം കാതലിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റൊമാന്റിക് കോമഡി ചിത്രമാണ് പ്യാര്‍ പ്രേം കാതല്‍. വൈഎസ്ആര്‍ ഫിലിംസും കെ പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്.
രേഖ, ആനന്ദ് ബാബു, പാണ്ഡ്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്കിലേക്കും ഹിന്ദിയിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.