അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വൈദ്യുതി ശേഖരം ഖത്തറിനെന്ന് കഹ്‌റാമ

ദോഹ: അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വൈദ്യുതി ശേഖരമുള്ളത് ഖത്തറിനെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ).

മൂവായിരത്തോളം മെഗാവാട്ട് അധിക വൈദ്യുതിയാണ് രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുള്ളതെന്ന് കഹ്‌റാമ പ്രസിഡന്റ് എന്‍ജിനീയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി വ്യക്തമാക്കി.

നിലവിലുള്ള ആവശ്യകതയേക്കാളേറെയായി 25 ശതമാനം അധികം വെള്ളവും രാജ്യത്തുണ്ട്.

കഹ്‌റാമ ആസ്ഥാനത്ത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങള്‍ക്കായി നിരവധി വൈദ്യുതി സ്റ്റേഷനുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്.

കൂടാതെ ജി.ഐ.എസ്. പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഈ വര്‍ഷം കഹ്‌റാമയ്ക്ക് ലഭിച്ചിരുന്നു.

Top