യുഎസ് സൈനികര്‍ മരിച്ചുവീഴും, കുടുംബങ്ങള്‍ കാത്തിരിക്കൂ; ഭീഷണിയുമായി സുലൈമാനിയുടെ മകള്‍

യുഎസ് സൈനികര്‍ക്ക് ശക്തമായ ഭീഷണിയുമായി വധിക്കപ്പെട്ട ഇറാന്‍ ജനറല്‍ കാസെം
സുലൈമാനിയുടെ മകള്‍ ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. മക്കള്‍ മരിച്ചുവീഴുന്നതിനായി കാത്തിരിക്കുകയാണ് യുഎസ് സൈനികരുടെ കുടുംബങ്ങള്‍ ഇനി ചെയ്യേണ്ടെതെന്ന് പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ മകള്‍ സെയ്‌നബ് സൊലേമാനി പ്രഖ്യാപിച്ചു.

ടെഹ്‌റാനില്‍ സംസ്‌കാര ചടങ്ങുകളിലേക്ക് ലക്ഷക്കണക്കിന് പേര്‍ ഒഴുകിയെത്തിരുന്നു. ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തോടാണ് സെയ്‌നബ് ഈ പോര്‍വിളി പങ്കുവെച്ചത്. മിഡില്‍ ഈസ്റ്റില്‍ യുഎസ് സൈനികര്‍ മരിച്ചുവീഴുമെന്ന് നേരിട്ട് പ്രഖ്യാപിക്കാനും ഇവര്‍ മടിച്ചില്ല. സുലൈമാനിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് ഇറാന്‍ ജനറലായി നിയോഗിക്കപ്പെട്ട എസ്മായില്‍ ഘാനിയും പ്രഖ്യാപിച്ചു.

‘രക്തസാക്ഷിയായി മാറിയ സുലൈമാനിയുടെ പാത ഞങ്ങള്‍ ദൈവസഹായത്തോടെ പിന്തുടരും. രക്തസാക്ഷിത്വത്തിന് പകരമായി മേഖലയെ അമേരിക്കയില്‍ നിന്നും രക്ഷപ്പെടുത്തും’, ഘാനി വ്യക്തമാക്കി. ഇറാന്‍ പിന്തുണയോടെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കവെയാണ് ജനറല്‍ സൊലേമാനി വധിക്കപ്പെട്ടത്.

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ സൊലേമാനി കൂടുതല്‍ അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ ജനറലിനെ വധിച്ചതോടെ ആണവ കരാറില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍വാങ്ങിയാണ് ഇറാന്‍ ആദ്യം ഞെട്ടിച്ചത്. ട്രംപിന്റെ തലയ്ക്ക് 80 മില്ല്യണ്‍ ഡോളര്‍ വിലയിട്ടതിന് പുറമെ, പകലിനെ രാത്രിയാക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Top