ദോഹ: വീണ്ടും നേട്ടം കൈവരിച്ച് ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ്. യാത്രക്കാരുടെ എണ്ണം, കാര്‍ഗോ നീക്കം എന്നിവയില്‍ 14 ശതമാനത്തോളമാണ് കമ്പനി വളര്‍ച്ച കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം 10 പുതിയ നഗരങ്ങളിലേക്ക് കൂടിയായിരുന്നു കമ്പനി സര്‍വീസ് ആരംഭിച്ചത്. 182ല്‍ നിന്നും 196 ആയി വിമാനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3.82 കോടി യാത്രക്കാരും 2,50,41 വിമാനങ്ങളുമാണ് കൈകാര്യം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കുന്നു. 18 ലക്ഷം ടണ്‍ കാര്‍ഗോ നീക്കമാണ് കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ നടന്നത്.
വ്യവസായ താത്പര്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യംകൂടി കണക്കിലെടുത്താണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. കാര്‍ബണ്‍ പ്രസരണം നിയന്ത്രിക്കുക, വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണം എന്നിവയാണ് കമ്പനിയുടെ നേട്ടങ്ങളില്‍ മറ്റൊന്ന്.