ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ എയര്‍ബസ് എ 350-1000 ജെറ്റ് വിമാനം അടുത്ത മാസത്തോടെ ലഭ്യമാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ പറഞ്ഞു. ഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 15നും 20നും ഇടയിലായി വിമാനം ലഭ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇരട്ട എന്‍ജിന്‍ യാത്രാ വിമാനം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ ബിസിനസ് ക്ലാസ് സീറ്റുകള്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തീയതി അടുത്ത മാസത്തേക്ക് മാറ്റിയത്. പുതിയ വിമാനം സ്വീകരിക്കുന്നതിന് തങ്ങള്‍ തയ്യാറെടുത്തെന്നും അടുത്ത മാസം 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ വിമാനം ലഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ വ്യക്തമാക്കി.