ടെഹ്‌റാൻ : വാണിജ്യ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്താന്‍ പുതിയ നീക്കങ്ങളുമായി ഖത്തറും ഇറാനും. ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപീകരിക്കാനായി തീരുമാനമായതായാണ് വാര്‍ത്തകള്‍.
ഇതിന്റെ ആദ്യ പടിയായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറാനില്‍ യോഗം ചേരും.
ഖത്തര്‍ ഇറാന്റെ പാരമ്പര്യ സുഹൃത്താണെന്നും പുതിയ തീരുമാനം ഇരു രാജ്യങ്ങളുടെ ബന്ധത്തില്‍ ശക്തിപകരുമെന്നും ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇറാനും ഖത്തറും തമ്മില്‍ കൂടുതല്‍ അടുക്കുന്നത് വ്യക്തമായ രാഷ്ട്രീയ ദിശ സൂചനകളുടെ അടിസ്ഥാനത്തിലെന്ന് ഇറാന്‍ പ്രസിഡന്റ ഹസന്‍ റൂഹാനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അറബ് മേഖലയിലും ലോകത്താകമാനവും സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന രാഷ്ട്രങ്ങളാണ് ഖത്തറും ഇറാനും.
കഴിഞ്ഞ എല്ലാ കാലത്തേക്കാളും ഇരു രാഷ്ട്രങ്ങളും തമ്മില്‍ രൂപ പെട്ട് വരുന്ന ശക്തമായ ഉഭയകക്ഷി ബന്ധം പല വന്‍ ശക്തികളുടെയും ഉറക്കം കെടുത്തിയിട്ടിട്ടുണ്ട്. വ്യക്തമായ നിലപാടുകളും കൃത്യമായ വീക്ഷണവുമുള്ള ഖത്തര്‍ നേതൃത്വം ഇറാനെ മേഖലയില്‍ ഒറ്റപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ തുടക്കം മുതല്‍ തന്നെ എതിരിട്ടു നിന്ന രാഷ്ട്രമാണന്നും അദ്ദേഹം പറഞ്ഞിരുന്നു.