ദോഹ: ഏറ്റവും വലിയ തുറമുഖം സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ഖത്തറും സുഡാനും.
ഇതു സംബന്ധിച്ച് ഖത്തറുമായി ധാരണയായതായി സുഡാനീസ് ഗതാഗത മന്ത്രി മക്കാവി അവാദ് വ്യക്തമാക്കി.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
ഖത്തറിന്റെ പങ്കാളിത്തത്തോടെ സുഡാനിലുള്ളവര്‍ക്കായി ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമാണ് ഒരുങ്ങുന്നത്.
പോര്‍ട്ട് സുഡാന്‍ എന്ന പേരിലാണ് ചെങ്കടല്‍ തീരത്ത് തുറമുഖം ഉയരുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി സംയുക്ത പദ്ധതികള്‍ക്ക് കരാര്‍ ഒപ്പിട്ടതായി സുഡാന്‍ ധനമന്ത്രി മുഹമ്മദ് ഉസ്മാന്‍ വെളിപ്പെടുത്തി.