ബിസിനസ് മേഖലയിലെ സൗഹൃദ അന്തരീക്ഷം ലക്ഷ്യം വെച്ച് ഖത്തറില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതുക്കിയ നടപടി

ത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയമാണ് ബിസിനസ് മേഖലയില്‍ നിര്‍ണായകമായ തീരുമാനം. ഖത്തറില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി അഞ്ച് വര്‍ഷം വരെ പുതുക്കാം. ഖത്തര്‍ വ്യവസായ വാണിജ്യമന്ത്രാലയമാണ് ബിസിനസ് മേഖലയില്‍ നിര്‍ണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൊമേസ്യല്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഒരു വര്‍ഷത്തെ കാലയളവിലേക്കോ അഞ്ച് വര്‍ഷത്തെ കാലയളവ് വരെയോ പുതുക്കാന്‍ അവസരമുണ്ടാകും.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഏറെക്കുറെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷനും ലൈസന്‍സും വ്യവസായ മന്ത്രാലയം സൗജന്യമായി പുതുക്കി നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സജ്ജീകരിച്ചിട്ടുള്ള ഏകജാലക സംവിധാനം വഴിയാണ് ഇവ പുതുക്കേണ്ടത്. ബിസിനസ് മേഖലയിലെ സൌഹൃദ അന്തരീക്ഷം ശക്തമാക്കുക, നിക്ഷേപങ്ങളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ചാണ് പുതിയ നടപടികളെന്ന് അധികൃതര്‍ അറിയിച്ചു.

Top