ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ 2022 ഓടെ

airport

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ 2022 ഓടെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം മുപ്പത് ലക്ഷത്തോളം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ കാര്‍ഗോ ടെര്‍മിനലിനുള്ളത്. പുതിയ ടെര്‍മിനലിനുള്ള ടെന്‍ഡര്‍ ഈ വര്‍ഷത്തോടെ നല്‍കുന്നതാണ്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട), ഇലക്ട്രോണിക് ബാഗ് ടാഗ് (ഇ.ബി.ടി.), റീഡബിലിറ്റി പരിശോധന തുടങ്ങിയവ ഹമദ് വിമാനത്താവളവും ഖത്തര്‍ എയര്‍വേയ്‌സും വിജയകരമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്ന് വിമാനത്താവളം സി.ഒ.ഒ. ബാദര്‍ അല്‍മീര്‍ പറഞ്ഞു. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ യാത്രക്കാരുടെ ചെക് ഇന്‍ സമയം ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Top