ഏറ്റവുംകുറഞ്ഞ താപനിലയായ 3.7 ഡിഗ്രി സെല്‍ഷ്യസില്‍ അബു സമ്ര

cold climate

ദോഹ: അബു സമ്രയില്‍ തണുപ്പ് കൂടി വരുന്നു. ഏറ്റവുംകുറഞ്ഞ താപനിലയായ 3.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ കാലാവസ്ഥാ വകുപ്പാണ് ഇതു സംബന്ധിച്ചുള്ള വിവരം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അബു സമ്രയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ദോഹയില്‍ 13.8 ഉം ദുഖാനിലും അല്‍ റുവൈസിലും 14.6 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് തണുപ്പ് വര്‍ധിച്ചതോടെ ദോഹ കോര്‍ണിഷില്‍ സായാഹ്ന സവാരിക്കും വ്യായാമത്തിനുമായി രാവിലേയും വൈകിട്ടും നിരവധി പേരാണ് എത്തുന്നത്.

Top