ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഗത്തറിനേര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടയിലും മികച്ച സുരക്ഷിതരാജ്യമായി ഖത്തര്‍ നിലകൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട്.
സുരക്ഷ, സമാധാനം, മത്സരക്ഷമത, കള്ളക്കടത്തിനും തീവ്രവാദത്തിനും എതിരേയുള്ള പോരാട്ടം തുടങ്ങിയ മേഖലകളിലെല്ലാം പ്രധാന നേട്ടങ്ങളാണ് രാജ്യം ഈ വര്‍ഷം കൈവരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും മുന്‍കരുതലുകള്‍ക്കുമൊപ്പം തന്നെ ജനങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങളുടേയും പ്രതിഫലനമാണ് ഈ നേട്ടങ്ങളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എല്ലാ സാഹചര്യങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും, സുരക്ഷയും സമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും സംഘടനകളുടേയും വിശ്വാസം നേടാന്‍ കഴിഞ്ഞതായും, കുറ്റകൃത്യം, മയക്കുമരുന്ന് തുടങ്ങിയ കേസുകളുടെ നിരക്കില്‍ രാജ്യത്തിന് കുറവ് വരുത്താന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.